കൊച്ചി: സാമ്പത്തികമായി രോഗിയായ സർക്കാരാണ് കേരത്തിലേത്. വ്യാജവും പെരുപ്പിച്ചു കാണിച്ചതുമായ കണക്കുകൾ നിരത്തിയാൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകില്ലെന്ന് സി. ......
കൊച്ചിയിലെ യുവതി പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്തത് ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തതിന്റെ കലിപ്പിൽ. ഇന്ന് പുലർച്ചെയോടെയാണ് പാലാരിവട്ടം സ്വദേശി പ്രവീണും പെൺസുഹൃത്ത് കോഴിക്കോട് സ്വദേശി റെസ്ലിയും നടുറോഡിൽ അതിക്രമം കാട്ടിയത്. ......
കൊച്ചി: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക സമാജിൻ്റെ ഭാരത് സേവക് ഹോണർ പുരസ്കാരത്തിന് സാഹിത്യകാരനും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ ഷാലൻ വള്ളുവശ്ശേരി അർഹനായി. കടവന്ത്ര സ്വദേശിയായ ഇദ്ദേഹത്തിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ
ഭാരത് സേവക് സമാജ് ദേശീയ പ്രസിഡന്റ് ഡോ ബി എസ് ബാലചന്ദ്രൻ അവാർഡ്
സമ്മാനിച്ചു.
14 നോവലുകളും രണ്ട് നാടകങ്ങളും ഒരു ചെറു കഥാസമാഹാരവും രണ്ട് ബാലസാഹിത്യകൃതികളും ഒരു തിരക്കഥ യും ഉൾപ്പെടെ 20 പുസ്തകങ്ങളുടെ രചയിതാവാണ് ഷാലൻ വള്ളുവശ്ശേരി. ......
കൊച്ചി: എൻസിപി-എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നതും കേരള രാഷ്ട്രീയത്തിൽ ഒന്നുമല്ലാതെയായതും സ്വയം വരുത്തിവെച്ച ദുർഗതിയാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. എല്ലാകാലത്തും അധികാരത്തിൽ തുടരണമെന്ന് ഒരാൾ വാശി പിടിച്ചാൽ എങ്ങനെയാണ് അത് സാധ്യമാകുക. ......
കൊച്ചി : ലോകത്തെ മുന്‍നിര എയര്‍ കംപ്രസര്‍ നിര്‍മാതാക്കളായ എല്‍ജി എക്വുപ്മെന്റ്സ് (BSE: 522074 NSE: ELGIEQUIP) തങ്ങളുടെ നൂതന കംപ്രസ്ഡ് എയര്‍ സ്റ്റബിലൈസേഷന്‍ ടെക്നോളജി അവതരിപ്പിച്ചു. കാര്യക്ഷമതയില്ലായ്മ, അടിക്കടിയുണ്ടാകുന്ന ലോഡ്, അണ്‍ലോഡ് സൈക്കിളുകളാല്‍ സംഭവിക്കുന്ന അമിത തേയ്മാനം എന്നിങ്ങനെ കംപ്രസറിന്റെ സ്ഥായിയല്ലാത്ത പ്രകടനത്തിന് കാരണമാകുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കുക എന്നതാണ് സ്റ്റബിലൈസര്‍ സിസ്റ്റം ലക്ഷ്യമിടുന്നത്. ......
കൊച്ചി: എറണാകുളം ഡിസിസിയുടെ സബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന ബജറ്റ് ചർച്ച (ഫെബ്രു.13, വ്യാഴം) നടക്കും. വൈകിട്ട് 3.30 ന് സബർമതി ഹാളിൽ നടക്കുന്ന ചർച്ചയിൽ സി പി ജോൺ, ഡോ.ജസ്റ്റിൻ ജോർജ്, ഡോ. ......
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 34 ശതമാനം വര്‍ധനവോടെ 1,11,308 കോടി രൂപയിലെത്തിയതായി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളിലെ പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നാം ത്രൈമാസത്തിലെ സംയോജിത വായ്പാ ആസ്തികള്‍ ത്രൈമാസാടിസ്ഥാനത്തില്‍ ഏഴു ശതമാനം വര്‍ധനവോടെ 7159 കോടി രൂപയിലും എത്തിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങലിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വര്‍ധനവോടെ 3908 കോടി രൂപയിലും എത്തിയിട്ടുണ്ട്. മൂന്നാം ത്രൈമാസത്തിലെ അറ്റാദായ വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വര്‍ധനവോടെ 1392 കോടി രൂപയിലും എത്തി.
ത്രൈമാസാടിസ്ഥനത്തില്‍ തങ്ങളുടെ വളര്‍ച്ചാ ആവേഗം തുടരുന്നതു ചൂണ്ടിക്കാട്ടുന്നതില്‍ അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് ഗ്രൂപ് ചെയര്മാന് ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു. സംയോജിത വായ്പാ ആസ്തികള്‍ 1,11,000 എന്ന മറ്റൊരു നാഴികക്കല്ലു പിന്നിട്ടിരിക്കുകയാണ്. ......
കൊച്ചി: ഓർക്കല ഇന്ത്യയുടെ ഈസ്റ്റേൺ ബിസിനസ് യൂണിറ്റിന്റെ കേരള സി ഇ ഒ ആയി ഗിരീഷ് കുമാർ നായരെ നിയമിച്ചു. നോർവിജിയൻ വ്യവസായ നിക്ഷേപ സ്ഥാപനമായ ഓർക്കല എ എസ് എയുടെ ഇന്ത്യൻ വിഭാഗമായ ഓർക്കല ഇന്ത്യയാണ് ഈസ്റ്റേൺ ഏറ്റെടുത്തിട്ടുള്ളത്. ......

മഞ്ഞപ്ര : മഞ്ഞപ്ര ഗ്രാമ പഞ്ചായത്തിൽ പൊതുജന അഭിപ്രായം പൂർണ്ണമായി കണക്കിലെടുത്തും,ജനങ്ങളുടെ
ആശങ്കകൾ പരിഹരിച്ച് മാത്രമെ പൊതു ശ്മശാനം നിർമാണം ആരംഭിക്കാവൂകയെന്ന് ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റി. ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്ക് നാട്ടുക്കാരുടെ ഒപ്പ് സമാഹാരി ച്ച് നിവേദനം കൈമാറി.
കഴിഞ്ഞ 40 വർഷത്തിലധികമായി ഇവിടെ പൊതു ശ്മാശാനം വേണമെന്നുള്ള നിവേദനങ്ങളും ഹർജിയുമായി സർക്കാർ തലങ്ങളിൽ ഉൾപ്പെടെ വിവിധ സന്നദ്ധ സാമൂഹിക സംഘടനകൾ പരാതികളും, സമരങ്ങളും നിവേദനങ്ങളും മറ്റുമായി ഉണ്ടായത്.
എന്നാൽ ജനമനസ് കേൾക്കാതെ പഞ്ചായത്ത് ഭരണസമിതി മഞ്ഞപ്രയുടെ പ്രധാന സ്ഥലമായ ചാറ്റുപാടം കേന്ദ്രീകരിച്ച് ശ്മശാനം സ്ഥാപിക്കാനുള്ള നീക്കം പുനപരിശോധിക്കണമെന്ന് ഇന്ദിര ഗാന്ധികൾചറൽ ഫോറം നിവേദക സംഘം ബന്ധപ്പെട്ടവർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
കുടുംബാരോഗ്യ കേന്ദ്രം, ബാംബു പനമ്പ് നെയ്ത്ത് ശാല, സ്വകാര്യ ബസ് സ്റ്റാൻറ്, സിനിമശാല, അംഗനവാടി, വെറ്റിനറി ഡിസ്പെൻസറി, ചെറുകിട കച്ചവട സ്ഥാപനങ്ങൾ, വർക്ക്ഷോപ്പ്, ലബോറട്ടറി, മാർസ്ലീവ ഫൊറോന പള്ളി, പൂത്തൂർപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സെൻറ് മേരീസ് സ്കൂൾ, ജ്യോതിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉൾപ്പെടെ എല്ലാം ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. നിരവധി പേർ ഇട
തടവില്ലാതെ അനുദിനം കടന്ന് പോകുന്ന ജനതിരക്കേറിയ പ്രദേശമാണ് ചാറ്റുപാടം സ്ഥലം.
ഇവിടെ പൊതു ശ്മാശനം വരുന്നതിനെതിരെ പ്രദേശവാസികളും മറ്റും സമരരംഗത്താണ്.
എന്നാൽ ഗ്രാമ പഞ്ചായത്തിലെ 12-ാം വാർഡിൽ തവളപ്പാറ കാറ്റിപ്പാടം ഭാഗത്ത് എസ്.സി. ശ്മാനത്തോട് ചേർന്ന് പുറംപോക്കായി സ്ഥലം ഉള്ളതായി നാട്ടുക്കാർ സൂചിപ്പിച്ചു. ......